Advertisement

സർക്കാർ രൂപീകരണം; മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവർണറെ കണ്ടു

May 15, 2021
Google News 0 minutes Read

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിയുക്ത മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണറെ കണ്ടു.നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച ഭൂരിപക്ഷം നേടിയ സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചു കൊണ്ട് ഗവർണർക്ക് പിണറായി വിജയൻ ഔദ്യോഗികമായി കത്ത് നൽകി.

സിപിഎം, സിപിഐ,കേരള കോൺ​ഗ്രസ് എം, കേരള കോൺ​ഗ്രസ് ബി, കോൺ​ഗ്രസ് എസ്, ജനാധിപത്യ കേരള കോൺ​ഗ്രസ്, ഐഎൻഎൽ, എൻസിപി, ജനാദാതൾ എസ്, എൽജെഡി, ഇടത് സ്വതന്ത്രൻമാ‍ർ എന്നിവ‍ർ സ‍ർക്കാർ രൂപീകരണത്തിൽ പിണറായി വിജയനെ വിജയനെപിന്തുണച്ചു കത്ത് നൽകിയിട്ടുണ്ട്.

സ‍ർക്കാർ രൂപീകരണത്തിനായി പിണറായി വിജയനെ ഗവർണർ ഔദ്യോ​ഗികമായി ക്ഷണിക്കുന്നതാണ് ഇനി അടുത്ത ഘട്ടം. ഉടനെ ചേരുന്ന എൽഡിഎഫ് യോ​ഗം മുഖ്യമന്ത്രിയായി പിണറായി വിജയനെ ഔദ്യോ​ഗികമായി തെരഞ്ഞെടുക്കും. എൽഡിഎഫിൽ വകുപ്പുകൾ സംബന്ധിച്ചുള്ള ച‍ർച്ചകൾ നാളെയോടെ പൂ‍ർത്തിയാവും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here