വാക്സിൻ വിതരണം വേഗത്തിലാക്കണം; ഗ്രാമപ്രദേശങ്ങളിൽ ഓക്സിജൻ വിതരണം ഉറപ്പുവരുത്തണം : പ്രധാനമന്ത്രി

കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗം അവസാനിച്ചു. വാക്സിൻ ലഭ്യതയ്ക്കുള്ള റോഡ്മാപ്പ് യോഗം ചർച്ച ചെയ്തു. പ്രതിരോധ കുത്തിവയ്പ്പുകൾ വേഗത്തിലാക്കാൻ സംസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ പ്രധാമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കേന്ദ്രം നൽകുന്ന വെന്റിലേറ്ററുകളുടെ ഇൻസ്റ്റാളേഷനും പ്രവർത്തനവും ഉടനടി ഓഡിറ്റ് നടത്തണമെന്ന് പ്രധാന മന്ത്രി നിർദേശിച്ചു. ഗ്രാമപ്രദേശങ്ങളിൽ ഓക്സിജൻ വിതരണം ഉറപ്പുവരുത്തുന്നതിനുള്ള വിതരണ പദ്ധതി തയ്യാറാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
യോഗത്തിൽ ആശ, അംഗൻവാടി വർക്കർമാരുടെ ക്ഷേമം ചർച്ച ചെയ്തു. ഗ്രാമീണ മേഖലകളിൽ ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ മാർഗനിർദ്ദേശങ്ങൾ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വീടുതോറുമുള്ള പരിശോധനയിലും നിരീക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ മേഖല ശക്തമാക്കാനും നിർദ്ദേശം നൽകി.
കണക്കുകൾ സുതാര്യമായി റിപ്പോർട്ട് ചെയ്യാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങൾക്ക് പ്രാദേശിക കണ്ടായിന്മെന്റ് സോണുകൾ പ്രയോഗിക്കാമെന്നും പ്രധാന മന്ത്രി പറഞ്ഞു.
അതേസമയം, പ്രതിദിന കേസുകൾ ഇപ്പോൾ കുറഞ്ഞുവരികയാണെന്ന് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ അറിയിച്ചു.
Story Highlights: vaccine distribution should speed up says pm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here