ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (16-05-2021)

ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കാനില്ലെന്ന് രമേശ് ചെന്നിത്തല
ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കാനില്ലെന്ന് കോൺഗ്രസ് ദേശീയ നേതൃത്വത്തോട് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് തന്നെ പ്രവർത്തിക്കുമെന്ന നിലപാടിലാണ് ചെന്നിത്തല. തെറ്റായ വിവരങ്ങൾ കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാൻ ശ്രമം നടക്കുന്നതായും പ്രതിപക്ഷ നേതാവെന്ന നിലയിൽ താൻ മികച്ച രീതിയിൽ പ്രവർത്തിച്ചുവെന്നും രമേശ് ചെന്നിത്തല എഐസിസി നേതൃത്വത്തെ അറിയിച്ചു.
ഡല്‍ഹിയില്‍ നരേന്ദ്ര മോദി വിരുദ്ധ പോസ്റ്ററുകള്‍; 15 പേര്‍ അറസ്റ്റില്‍
ഡല്‍ഹിയില്‍ മോദി വിരുദ്ധ പോസ്റ്ററുകള്‍ കണ്ട സംഭവത്തില്‍ 15 പേര്‍ അറസ്റ്റില്‍. സര്‍ക്കാരിന്റെ വാക്‌സിന്‍ നയം ചോദ്യം ചെയ്താണ് വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററുകള്‍ സംബന്ധിച്ച് വ്യാഴാഴ്ച ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും, എഫ്.ഐ.ആറുകളും രജിസ്റ്റര്‍ ചെയ്തു.
പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്ര ആലോചന
പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നത് പരിഗണിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഈ മാസം 28ന് നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ പരിഗണനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം ശുപര്‍ശ ചെയ്യും. 2022 ജൂലൈ എന്ന സമയപരിധിയില്‍ നിന്ന് ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കുന്ന കാലയളവ് നീട്ടണം എന്നാവശ്യമാകും സംസ്ഥാനങ്ങള്‍ക്ക് യോഗത്തില്‍ പ്രധാനമായും ഉന്നയിക്കുന്നത്.
‘ടൗട്ടേ’ ചുഴലിക്കാറ്റ് കേരള തീരം വിട്ടു. അതിതീവ്ര ചുഴലിക്കാറ്റായി ഗോവന്‍ തീരത്തേക്ക് നീങ്ങുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ ഗുജറാത്തിലെ പോര്‍ബന്തര്‍ തീരം തൊടും.
നാല് ജില്ലകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍
സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിലാണ് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നത്. ഇവിടങ്ങളില്‍ ജില്ലാ അതിര്‍ത്തികള്‍ അടച്ചിടും. മറ്റു ജില്ലകളില്‍ ലോക്ക് ഡൗണ്‍ തുടരും. മെയ് 23 വരെയാണ് സംസ്ഥാനം അടച്ചിടുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here