Advertisement

കൊവിഡ് രോഗികൾക്ക് ഓട്ടോറിക്ഷയിൽ സൗജന്യ യാത്ര

May 16, 2021
Google News 2 minutes Read

കൊവിഡ് ബാധിക്കുന്നവരെ ആശുപത്രിയിലെത്തിക്കാൻ സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് ഓട്ടോ ഡ്രൈവർ. കർണാടക കൽബുർഗി സ്വദേശി ആകാശ് ദേനുർ എന്ന യുവാവാണ് കൊവിഡ് ബാധിച്ചവരെ സൗജന്യമായി ആശുപത്രിയിൽ എത്തിക്കുന്നത്.

കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന രാജ്യത്ത് കൂടുതൽ രോഗ വ്യാപനമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക. സംസ്ഥാനത്തിന് പുറത്തായാലും കൊവിഡ് രോഗികളെ സ്വകാര്യ വാഹനങ്ങളിൽ കയറ്റാൻ പലരും തയാറാകാത്ത സാഹചര്യമാണുള്ളത്. ആംബുലൻസിന് വേണ്ടി കാത്തുനിന്ന് ജീവൻ അപകടത്തിലാകുന്നതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്തെ സേവിക്കാൻ പട്ടാളത്തിൽ ചേരണമെന്നായിരുന്നു ഈ യുവാവിന്റെ ആഗ്രഹം. ‘എന്റെ സ്വപ്‌നം യാഥാർത്ഥ്യമായില്ല. അങ്ങനെ ഞാൻ മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുകയാണിപ്പോൾ’. ആകാശ് പറഞ്ഞു. നാലുവർഷമായി ഇയാൾ ഓട്ടോ ഡ്രൈവർ ആയി ജോലി ചെയ്യുകയാണ്. കൊവിഡ് കാരണം ആളുകൾ യാത്ര ചെയ്യാൻ കഷ്ടപ്പെടുന്നത് കണ്ടാണ് സൗജന്യ യാത്ര നൽകുന്നത്. രോഗികളെ വീട്ടിൽ നിന്ന് ആശുപത്രിയിലേക്കും തിരിച്ചും തന്റെ വാഹനത്തിൽ എത്തിക്കുകയും ചെയ്യും.

Story Highlights: auto driver offers free services for covid patients

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here