Advertisement

ടൗട്ടെ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി ഗോവ തീരത്തേക്ക് നീങ്ങുന്നു

May 16, 2021
Google News 1 minute Read

ടൗട്ടെ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി ഗോവ തീരത്തേക്ക് നീങ്ങുന്നു.ഗോവയിലെ പനാജിയില്‍ നിന്ന് 220 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് ചൊവ്വാഴ്ചയോടെ ഗുജറാത്തിലേക്ക് കടക്കും.

രാജ്യത്തിന്‍റെ പടിഞ്ഞാറന്‍ തീരം മുഴുവനും ജാഗ്രത പാലിക്കുകയാണ്.ചുഴലിക്കാറ്റ് കര്‍ണാടകയിലെ 73 ഗ്രാമങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് കര്‍ണാടക സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. 4 മരണങ്ങളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട്‌ ചെയ്തത്.

ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും, ഉച്ചകഴിഞ്ഞ് ഗോവയുടെ വടക്ക്-വടക്കുപടിഞ്ഞാറായിരിക്കും ഇതിന്റെ കേന്ദ്രമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here