സ്ലെഡ്ജ് ചെയ്തതിന് ഹെയ്ഡൻ മൂന്ന് വർഷങ്ങളോളം മിണ്ടാതിരുന്നു: റോബിൻ ഉത്തപ്പ

സ്ലെഡ്ജ് ചെയ്തതിനെ തുടർന്ന് മുൻ ഓസീസ് താരം മാത്യു ഹെയ്ഡൻ തന്നോട് മൂന്ന് വർഷങ്ങളോളം മിണ്ടാതിരുന്നു എന്ന് ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. 2007ലെ ഇന്ത്യയുടെ ഓസ്ട്രേലിയൻ പരമ്പരക്കിടെ താൻ ഹെയ്ഡനെ സ്ലെഡ്ജ് ചെയ്തിരുന്നു എന്നും പിന്നീട് മൂന്ന് വർഷങ്ങളോളം അദ്ദേഹം തന്നോട് മിണ്ടാതിരുന്നു എന്നും ഉത്തപ്പ പറഞ്ഞു.
“ആ കളിയിൽ ഗംഭീർ കുറേയൊക്കെ തിരിച്ചുപറഞ്ഞിരുന്നു. ഞാൻ സൈമണ്ട്സിനും മിച്ചൽ ജോൺസണും ബ്രാഡ് ഹാഡിനും മറുപടി നൽകി. ഹെയ്ഡനുമായുള്ള ഏറ്റുമുട്ടലായിരുന്നു വളരെ ബുദ്ധിമുട്ടേറിയത്. ഒരു ബാറ്റ്സ്മാൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും അദ്ദേഹം എന്നെ സ്വാധീനിച്ചിട്ടുണ്ട്. ബാറ്റ് ചെയ്യുന്നതിനിടെ ഹെയ്ഡൻ എന്നോട് എന്തോ പറഞ്ഞു. ഞാൻ തിരിച്ചടിച്ചു. ഞങ്ങൾ രണ്ടുപേരും പറഞ്ഞത് ആവർത്തിക്കുന്നില്ല. പിന്നീട് അദ്ദേഹം എന്നോട് 2-3 വർഷങ്ങൾ സംസാരിച്ചില്ല. അതെന്നെ വേദനിപ്പിച്ചു. പിന്നെ വളരെ ബുദ്ധിമുട്ടിയാണ് ആ പിണക്കം മാറ്റിയത്.”- ഉത്തപ്പ പറഞ്ഞു.
അതേസമയം, ഓസീസ് താരങ്ങൾ മാൽദീവ്സിൽ നിന്ന് ഓസ്ട്രേലിയയിലെത്തി. ബിസിസിഐ ഏർപ്പെടുത്തിയ ചാർട്ടേർഡ് ഫ്ലൈറ്റിലാണ് ഐപിഎലിലെ ഓസീസ് താരങ്ങൾ സിഡ്നി എയർപോർട്ടിലെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഓസ്ട്രേലിയ മാറ്റിയത്. ഇതിനുപിന്നാലെയാണ് വിലക്ക് മാറ്റിയത്. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസിയും ഓസ്ട്രേലിയയിലേക്ക് മടങ്ങിയിട്ടുണ്ട്.
Story Highlights: Robin Uthappa on his sledging incident with Matthew Hayden
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here