Advertisement

‘ടൗട്ടെ’ വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രദേശത്ത് കനത്ത നാശനഷ്ടം

May 17, 2021
Google News 1 minute Read

‘ടൗട്ടെ’ തിരുവനന്തപുരം വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രദേശത്ത് കനത്ത നാശനഷ്ടം.ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ  വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രദേശത്ത് കനത്ത നാശനഷ്ടം. പദ്ധതിയുടെ ഭാഗമായി 175 മീറ്റർ സ്ഥലത്ത് സ്ഥാപിച്ചിരുന്ന പുലിമുട്ടുകൾ ഒഴുകിപ്പോയി,ആകെ 850 മീറ്റർ നീളത്തിലായിരുന്നു ഇതുവരെ പുലിമുട്ട് നിർമ്മാണം പൂർത്തിയായിരുന്നത്. ഇവിടെ ഇപ്പോഴും ശക്തമായ തിരയടിക്കുകയാണ്.

കാലാവസ്ഥ അനുകൂലമായതിന് ശേഷമേ കൃത്യമായ നാശ നഷ്ടം കണക്കാക്കാൻ കഴിയൂ എന്ന് തുറമുഖം അധികൃതർ അറിയിച്ചു. ഇതോടെ തുറമുഖ നിർമ്മാണത്തിന്റെ പ്രവർത്തനങ്ങൾ വീണ്ടും അനിശ്ചതത്വത്തിലായിരിക്കുകയാണ്.

2017 ല്‍ വീശിയ ഓഖി ചുഴലിക്കാറ്റില്‍ പദ്ധതി പ്രദേശത്തുണ്ടായ നാശനഷ്ടം ചൂണ്ടിക്കാണിച്ച് അദാനി ഗ്രൂപ്പ് സമയം നീട്ടി ചോദിച്ചിരുന്നു.നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് പദ്ധതി ഇനിയും വൈകാനാണ് സാധ്യത.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here