8 മില്യൺ വർഷം പഴക്കമുള്ള ചീങ്കണ്ണിയുടെ തലയോട്ടി കണ്ടെത്തി

സെൻട്രൽ ഓസ്‌ട്രേലിയയുടെ ആലീസ് സ്പ്രിംഗിൽ നിന്ന് 8 മില്യൺ വർഷം പഴക്കമുള്ള ചീങ്കണ്ണിയുടെ തലയോട്ടി കണ്ടെത്തി. ബറു വർഗ്ഗത്തിൽപ്പെട്ട ഉരഗമായ ചീങ്കണ്ണിയുടേതാണ് തലയോട്ടി എന്നാണ് കരുതുന്നത്. തലയോട്ടിയെയും ജനുസിനെയും കുറിച്ച് കൂടുതൽ പഠനങ്ങൾ നടക്കുകയാണെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി.
മില്യൺ വർഷങ്ങൾക്ക് മുൻപ് ഓസ്‌ട്രേലിയയിലേക്ക് എത്തപ്പെട്ട ജീവികളിൽ ഒന്നാകാം ഇതെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തൽ. സാധാരണ മുതലകൾക്ക് ചീങ്കണ്ണി വിഭാഗത്തിൽനിന്നും വ്യത്യസ്തമായി വലിയ പല്ലുകളാണ്. എന്നാൽ പല്ലുകളുടെ എണ്ണം സാധാരണയായി കണ്ടുവരുന്നതിനെക്കാൾ കുറവാണ്. വലിയ ജീവികളെ ആക്രമിച്ച് ഭക്ഷിക്കുന്ന ഇനത്തിൽ ഉൾപ്പെടുന്ന ചീങ്കണ്ണിയാകാനും സാധ്യതയുണ്ട്.
2022ൽ നോർത്തേൺ ടെറിടറിയിൽ നടക്കുന്ന ബറു എക്‌സിബിഷനിൽ ചീങ്കണ്ണിയുടെ തലയോട്ടി പ്രദർശിപ്പിക്കുമെന്നും അവിടെവച്ചായിരിക്കും ഇതിന് നാമകരണം നടത്തുകയെന്നും ഓസ്ട്രേലിയൻ ഗവേഷണ സംഘം അറിയിച്ചു.
Story Highlights: leopard from australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here