Advertisement

കൊവിഡ് പ്രതിരോധ കുത്തിവയ്പ് നിര്‍ണായക ഘട്ടത്തിലേക്ക് എത്തുമ്പോള്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെടും: റിസര്‍വ് ബാങ്ക് ധനകാര്യ സമിതി അംഗം

May 19, 2021
Google News 1 minute Read
rbi

കൊവിഡ് പ്രതിരോധ കുത്തിവയ്പ് നിര്‍ണായക ഘട്ടത്തിലെത്തുമ്പോള്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുമെന്ന് റിസര്‍വ് ബാങ്ക് ധനകാര്യ സമിതി അംഗം അഷിമ ഗോയല്‍. വര്‍ധിക്കുന്ന രോഗമുക്തി നിരക്കും എളുപ്പത്തിലുള്ള സാമ്പത്തിക സാഹചര്യങ്ങളും പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുമെന്നും അവര്‍ പറയുന്നു.

ഇന്ത്യ രണ്ടാമത്തെ കൊവിഡ് തരംഗവുമായി പോരാടുമ്പോള്‍ ലോക്ക് ഡൗണ്‍ മൂലം സമ്പദ് വ്യവസ്ഥയ്ക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ വളരെ കുറവാണെന്നും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിനപ്പുറത്തേക്ക് ഇത് വ്യാപിക്കാന്‍ സാധ്യതയില്ലെന്നും അവര്‍ വ്യക്തമാക്കി.

കൊവിഡ് വ്യാപനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചെന്ന അന്തര്‍ദേശീയ ഏജന്‍സികളുടെ നിരീക്ഷണം കേന്ദ്രം തള്ളിയിരുന്നു. വളര്‍ച്ചാനിരക്കില്‍ കുവുണ്ടാകുമെങ്കിലും മറ്റ് രാജ്യങ്ങളുടെ വളര്‍ച്ചാ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക പ്രക്രിയയെ അത് ബാധിക്കില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

എന്നാല്‍ കൊവിഡ് ആരോഗ്യ പ്രതിസന്ധി രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ഫിച്ച് റേറ്റിംഗ്സ് ആവര്‍ത്തിച്ചു. 2021 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ പൊതുസര്‍ക്കാര്‍ കടം ജിഡിപിയുടെ 90.6 ശതമാനമായി ഉയര്‍ന്നു. ഇത് 2020 സാമ്പത്തിക വര്‍ഷത്തില്‍ 70.9 ആണ്. ഈ വിവരങ്ങളൊന്നും എന്നാല്‍ പരസ്പര പൂരകങ്ങളല്ല എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.

Story Highlights: covid 19, central government, reserve bank

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here