ഫാമിലി മാൻ സീസൺ 2: മനോജ് ബാജ്പേയിക്ക് പുതിയ ദൗത്യം; പ്രതിനായികയായി സമന്ത

മനോജ് ബാജ്പേയ് മുഖ്യവേഷത്തിലെത്തിയ ‘ദി ഫാമിലി മാൻ’ എന്ന വെബ് സീരീസ് രണ്ടാം സീസൺ ട്രെയിലർ പുറത്തിറങ്ങി. ആദ്യ സീസണിൽ മലയാളി താരം നീരജ് മാധവ് പ്രതിനായക വേഷത്തിലെത്തിയപ്പോൾ രണ്ടാം സീസണിൽ തെന്നിന്ത്യൻ അഭിനേത്രി സമന്ത അക്കിനേനിയാണ് പ്രതിനായിക റോളിൽ എത്തുക.
മനോജ് ബാജ്പേയി അവതരിപ്പിക്കുന്ന ശ്രീകാന്ത് തിവാരിയുടെ വ്യക്തിജീവിതത്തിലുണ്ടായ പുതിയ പ്രശ്നങ്ങൾ സീരീസ് ചർച്ച ചെയ്യുന്നു. പ്രിയാമണി അവതരിപ്പിക്കുന്ന സുചിത്ര എന്ന കഥാപാത്രവുമായുള്ള ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളെ തുടർന്ന് കൗൺസിലിംഗിനും വിധേയനാകുന്നുണ്ട്. പഴയ ജോലി ഉപേക്ഷിച്ച് ഈ സീസണിൽ പുതിയ ജോലിയാണ് ശ്രീകാന്തിനുള്ളത്.
ആദ്യ സീസണിൽ ഉണ്ടായിരുന്ന പ്രധാന താരങ്ങളൊക്കെ ഈ സീസണിലും അണിനിരക്കും. നീരജ് മാധവും സീരീസിലുണ്ടാവുമെന്ന് സൂചനയുണ്ടെങ്കിലും അതേപ്പറ്റി വ്യക്തതയില്ല. ജൂൺ നാലിന് ആമസോൺ പ്രൈമിലൂടെ ഫാമിലി മാൻ സ്ട്രീം ചെയ്ത് തുടങ്ങും.
Story Highlights: family man season 2 trailer out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here