കോഴിക്കോട് ഇന്ന് 2207 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയിൽ ഇന്ന് 2207 കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ ഒരാൾക്കും പോസിറ്റീവായി. സമ്പർക്കം വഴി 2125 പേർക്കാണ് രോഗം ബാധിച്ചത്. 78 പേരുടെ ഉറവിടം വ്യക്തമല്ല. 11734 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 3823 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 20.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 31745 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.
അതേസമയം, കേരളത്തിൽ ഇന്ന് 30,491 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6852 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 172 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,176 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2042 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 101 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 44,369 പേർ രോഗമുക്തി നേടി.
Story Highlights: 2207 covid positive cases in kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here