Advertisement

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി; എൻ പ്രശാന്തിനെതിരെ അന്വേഷണത്തിന് ഉത്തരവ്

May 20, 2021
Google News 1 minute Read
probe against KSINC director n prashanth

കെഎസ്ഐഎൻസി മാനേജിങ് ഡയറക്ടർ എൻ പ്രശാന്തിനെതിരെ അന്വേഷണത്തിന് ഉത്തരവ്. മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി പരാതിയിലാണ് അന്വേഷണം. ആഭ്യന്തര സെക്രെട്ടറി ടികെ ജോസിനാണ് അന്വേഷണ ചുമതല.

ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ പ്രതികരണം ആരാഞ്ഞ ലേഖികയോട് മോശമായി പ്രതികരിച്ചെന്നാണ് പരാതി. വാട്‌സ്ആപ്പിലൂടെയായിരുന്ന അപമര്യദയായി പ്രശാന്ത് പ്രതികരിച്ചത്.

പരാതി ഗൗരവതരമാണെന്നും വിശദമായ അന്വഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.

Story Highlights: probe against KSINC director n prashanth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here