Advertisement

കർഷകർക്ക് ആശ്വാസവുമായി ഹോർട്ടികോർപ്; ലോക്ക്ഡൗണിൽ വിറ്റഴിക്കാൻ കഴിയാത്ത കാർഷികോൽപന്നങ്ങൾ സംഭരിക്കുന്നു

May 21, 2021
Google News 0 minutes Read

ലോക്ക്ഡൗണിൽ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ കഴിയാത്ത കർഷകരിൽ നിന്നു ഹോർട്ടി കോർപ് കാർഷികോൽപന്നങ്ങൾ സംഭരിക്കുന്നു.സംഭരിക്കുന്ന ഉൽപന്നങ്ങൾ ഹോർട്ടി കോർപ് വിൽപന ശാലകളിലൂടെ വിൽക്കും.

സംസ്ഥാനത്താകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കാർഷിക ഉൽപന്നങ്ങൾ വിറ്റഴിക്കാനാവാതെ പ്രതിസന്ധിയിലാണ് കർഷകർ. ഈ സാഹചര്യത്തിൽ നേരത്തേ ഉണ്ടായിരുന്ന സംഭരണം കൂടുതൽ കാര്യക്ഷമമാക്കാൻ ഹോർട്ടി കോർപ് തീരുമാനിച്ചത്. ജില്ലാ മാനേജർമാർക്കാണു സംഭരണ ചുമതല.

കൂടുതൽ ഉൽപാദനമുള്ള കപ്പയും പൈനാപ്പിളും സംഭരിക്കാനാണു കർഷകർ ആവശ്യപ്പെടുന്നത് എന്നാൽ മറ്റു പച്ചക്കറികളുടെ കാര്യത്തിൽ ഈ പ്രതിസന്ധി ഇല്ല. കപ്പയും പൈനാപ്പിളും പൂർണതോതിൽ സംഭരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഹോർട്ടികോർപ്. ദിവസങ്ങൾ സംഭരിച്ചു വയ്ക്കാൻ കഴിയില്ലെന്നതും ലോക്ക്ഡൗൺ മൂലം വിൽക്കാൻ കഴിയില്ലെന്നതും പ്രതിസന്ധി.

ജില്ലാ മാനേജർമാരുടെ ഫോൺ നമ്പറുകൾ :

തിരുവനന്തപുരം–9633235081
കൊല്ലം –9446207383
പത്തനംതിട്ട– 9447335078
ആലപ്പുഴ–9447860263
കോട്ടയം–9447583081
ഇടുക്കി–8547479101
എറണാകുളം–9497689997
തൃശൂർ –9446360336
പാലക്കാട് –9447779770
മലപ്പുറം–9447449183
കോഴിക്കോട് –9497079534
വയനാട്–9745468414
കണ്ണൂർ–9895371970

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here