പതിനഞ്ചാം കേരള നിയമസഭയുടെ പ്രോടെം സ്പീക്കറായി പി.ടി.എ. റഹീം സത്യപ്രതിജ്ഞ ചെയ്തു

പതിനഞ്ചാം കേരള നിയമസഭയുടെ പ്രോടെം സ്പീക്കറായി പി.ടി.എ. റഹീം രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു.തൃത്താല എംഎല്‍എ എം.ബി രാജേഷ് ആണ് സ്പീക്കറായി ചുമതലയേല്‍ക്കുന്നത്.നിയമസഭയുടെ ആദ്യ സമ്മേളനം 24, 25 തീയതികളില്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു.
സ്പീക്കര്‍ തെരഞ്ഞെടുപ്പിന് പ്രോടെം സ്പീക്കറാണ് മേല്‍നോട്ടം വഹിക്കുക. സ്പീക്കര്‍ ചുമതലയേല്‍ക്കുന്നത് വരെയുള്ള നിയമസഭാ നടപടിക്രമങ്ങളും പ്രോടെം സ്പീക്കറുടെ മേല്‍നോട്ടത്തിലായിരിക്കും നടത്തുക. കുന്നമംഗലത്തുനിന്നുള്ള ഇടത് സ്വതന്ത്ര എംഎല്‍എയാണു റഹീം. ഡിസിസി ജനറല്‍ സെക്രട്ടറി ജിനേശ് പെരുമണ്ണയെ 10,276 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റഹീമിന്റെ വിജയം.അഡ്വക്കറ്റ് ജനറല്‍ ആയി അഡ്വക്കറ്റ് കെ. ഗോപാലകൃഷ്ണക്കുറുപ്പിനെയും നിയമിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here