Advertisement

കടലാക്രമണം നേരിട്ട ശംഖുമുഖം റോഡ് ഉടൻ നന്നാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്

May 23, 2021
Google News 1 minute Read

തിരുവനന്തപുരം, രൂക്ഷമായ കടലാക്രമണം നേരിട്ട ശംഖുമുഖത്ത് മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും ആന്റണി രാജുവുമെത്തി.കടലാക്രമണത്തിൽ തകർന്ന റോഡുകൾ ഉടൻ നന്നാക്കുമെന്ന് സ്ഥലം സന്ദർശിച്ച ശേഷം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

‘അടിയന്തരമായി റോഡ് നന്നാക്കാനുള്ള പ്രവർത്തനം തുടങ്ങും. വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. നഷ്ടങ്ങൾ കണക്കാക്കുന്നതിനായാണ് നേരിട്ട് സന്ദർശനം നടത്തിയത്,’ എന്നും അദ്ദേഹം പറഞ്ഞു.

18 മീറ്റർ വീതിയിലും 50 മീറ്റർ നീളത്തിലുമാണ് ശംഖുമുഖത്തെയും വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന റോഡ് തകർന്നത്.

സ്ഥലം എംഎൽഎ കൂടിയായ ആന്റണി രാജു, തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവരും സംഘത്തിലുണ്ടായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here