Advertisement

പ്രതിപക്ഷ നേതാവിന്‍റെ വസതി ഒഴിഞ്ഞ് രമേശ് ചെന്നിത്തല

May 23, 2021
Google News 1 minute Read

യുഡിഎഫ് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തതിന് പിന്നാലെ പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്തെ സ്വന്തം വീട്ടിലേക്കാണ് അദ്ദേഹം താമസം മാറിയത്.

കേരളത്തിലെ പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച എഐസിസി തീരുമാനം ദിവസങ്ങൾ നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഇന്നാണ് പ്രഖ്യാപിച്ചത്. അവസാന നിമിഷം വരെ ചെന്നിത്തല പ്രതീക്ഷ പുലർത്തിയെങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായാണ് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ ഹൈക്കമാന്‍റ് ഇടപെട്ട് മാറ്റിയത്.

Story Highlights: Ramesh chennithala shifted from cantonment house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here