ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങൾ; പ്രതിഷേധത്തില്‍ പ്രതികരിച്ച് ഫുട്ബോള്‍ താരം സി.കെ വിനീത്

ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങൾക്കെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തില്‍ പ്രതികരിച്ച് ഫുട്ബോള്‍ താരം സി.കെ വിനീത്. പുതിയ അഡ്മിനിസ്ട്രേറ്റര്‍ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കമുള്ള നടപടികൾക്കെതിരെയാണ് സി.കെ വിനീതിന്‍റെ പ്രതികരണം. ഫേസ്ബുക്കിലാണ് ദ്വീപ് നിവാസികള്‍ നേരിടേണ്ടി വന്ന അനീതിയേക്കുറിച്ച് സി.കെ വിനീത് വിശദമാക്കിയത്.
പ്രഫുൽ പട്ടേൽ കൊവിഡ് നിയന്ത്രണങ്ങളില്‍ അയവുവരുത്തി. കൊവിഡ് വ്യാപനം തടയാനായി നടപ്പാക്കിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയത് ലക്ഷദ്വീപിലും വൈറസ് പടരാന്‍ കാരണമായി. സ്കൂള്‍ ക്യാന്‍റീനുകളിൽ നിന്നും മാംസഭക്ഷണം നല്‍കുന്നതും പ്രഫുല്‍ പട്ടേല്‍ വിലക്കി.
വളരെ വാഹനങ്ങള്‍ മാത്രമുള്ള ദ്വീപില്‍ റോഡുകള്‍ വലുതാക്കാനുള്ള ശ്രമങ്ങളേയും വിനീത് വിമര്‍ശിച്ചു.കാലിയായ ജയിലുകള്‍ ഉള്ളതും കുറ്റകൃത്യങ്ങള്‍ കുറവുമായ ദ്വീപില്‍ ഗുണ്ടാ ആക്ട് പ്രാവര്‍ത്തികമാക്കിയതെന്തിനാണെന്നും വിനീത് ചോദിക്കുന്നു. ലക്ഷദ്വീപില്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളേക്കുറിച്ച് ആര്‍ക്കെങ്കിലും ശരിയായി അറിയുമോയെന്ന ചോദ്യത്തോടെയാണ് താരത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ്.
Story Highlights: C.k Vineeth On Lakshadweep Protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here