പിണറായി വിജയന് ഇന്ന് 76-ാംപിറന്നാൾ

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ചേരുമ്പോൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് 76-ാം പിറന്നാൾ. 2017ലാണ് മുഖ്യമന്ത്രി മെയ് 24നാണ് തന്റെ പിറന്നാളെന്ന് തുറന്നുപറഞ്ഞത്. രേഖകളിലെല്ലാം മാർച്ച് 24എന്നായിരുന്നു. രാജ്യത്തെ ഒരേയൊരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി വിജയൻ നാടിനെ നയിക്കുമ്പോൾ ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും കേരളത്തെ അടയാളപ്പെടുത്തുക കൂടിയാണ്.
ഒന്നാം പിണറായി സർക്കാർ അതിജീവിച്ച മഹാമാരിയടക്കമുള്ള പ്രതിസന്ധികളെ രണ്ടാമൂഴത്തിലും അതിജീവിക്കുക എന്ന വലിയ ദൗത്യമാണ് പിണറായി വിജയന്റെ മുന്നിലുള്ളത്. 2021 മെയ് 20നാണ് രണ്ടാം തവണയും മുഖ്യമന്ത്രിയായി പിണറായി വിജയൻ അധികാരമേറ്റത്. പിറന്നാൾ പ്രമാണിച്ച് പ്രത്യേക ആഘോഷങ്ങളോ ചടങ്ങുകളോ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
Story Highlights: pinarayi vijayan birthday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here