Advertisement

അഗ്യൂറോയ്ക്ക് പകരകാരനില്ല; കണ്ണീരണിഞ്ഞ് പെപ് ഗ്വാർഡിയോള: വിഡിയോ

May 24, 2021
Google News 2 minutes Read
Guardiola's Farewell Sergio Aguero

സ്ട്രൈക്കർ സെർജിയോ അഗ്യൂറോ ടീം വിടുന്നതിൽ വികാരാധീനനായി മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. അഗ്യൂറോയ്ക്ക് പകരക്കാരനില്ലെന്ന് പെപ് പറഞ്ഞു. അവസാന ലീഗ് മത്സരത്തിനു ശേഷം സ്കൈ സ്പോർട്സ് അവതാരകനോട് സംസാരിക്കുന്നതിനിടെയാണ് ഗ്വാർഡിയോള അഗ്യൂറോയുടെ വിടവാങ്ങലിൽ കണ്ണീരണിഞ്ഞത്.

‘ഞങ്ങൾക്കെല്ലാം വളരെ പ്രിയപ്പെട്ട വ്യക്തിയാണ് അഗ്യൂറോ. ഒരു മനുഷ്യനെന്ന നിലയിലും ഫുട്ബോൾ താരമെന്ന നിലയിലും അദ്ദേഹം നല്ല മനുഷ്യനാണ്. എന്നെ വളരെയധികം സഹായിച്ച താരം. അഗ്യുറോയ്ക്ക് പകരക്കാരൻ ഇല്ല. അദ്ദേഹത്തിനു പകരക്കാരനെ കണ്ടെത്താനാവില്ല. അദ്ദേഹത്തെപ്പോലുള്ള താരങ്ങളാണ് ഈ ക്ലബിനെ ഇങ്ങനെ ആക്കിയത്. അവസാന മത്സരത്തിൽ വെറും 20 മിനിറ്റിനുള്ളിൽ അദ്ദേഹം തന്റെ കളിയുടെ നിലവാരമെന്താണെന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുത്തി’- പെപ് വ്യക്തമാക്കി.

അതേസമയം, അ​ർ​ജ​ൻറീ​ന​ൻ സൂ​പ്പ​ർ താ​രം സെ​ർ​ജി​യോ അ​ഗ്യൂ​റോ ബാ​ഴ്സ​ലോ​ണ​യി​ലേ​ക്ക് ചേ​ക്കേ​റു​മെ​ന്ന് റിപ്പോർട്ടുകളുണ്ട്. താരവുമായി ബാ​ഴ്സ 2 വ​ർ​ഷ​ത്തെ ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​താ​യി ട്രാ​ൻ​സ്ഫ​ർ വി​ദ​ഗ്ധ​ൻ ഫ​ബ്രി​സി​യോ റൊ​മാ​നോ​ അറിയിച്ചു.

മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വേ​ണ്ടി 10 വ​ർ​ഷം ക​ളി​ച്ച ശേ​ഷ​മാ​ണ് അ​ഗ്യൂ​റോ ബാ​ഴ്സ​യി​ലെ​ത്തു​ന്ന​ത്. ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ലി​ന് പി​ന്നാ​ലെ ബാ​ഴ്സ​ലോ​ണ ഔ​ദ്യോ​ഗി​ക​മാ​യി ട്രാ​ൻ​സ്ഫ​ർ പ്ര​ഖ്യാ​പി​ക്കും. അ​ഗ്യൂ​റോ കൂ​ടി എ​ത്തു​ന്ന​തോ​ടെ മെ​സി ക്ല​ബ് വി​ടാ​നു​ള്ള സാ​ധ്യ​ത കു​റ​യു​മെ​ന്നാ​ണ് വിലയിരുത്തൽ.

​അ​ത്‌​ല​റ്റി​ക്കോ മ​ഡ്രി​ഡി​ൽ നി​ന്നാ​ണ് അ​ഗ്യൂ​റോ സി​റ്റി​യി​ലെ​ത്തി​യ​ത്. സി​റ്റി​യ്ക്കാ​യി 384 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും 257 ഗോ​ളു​ക​ളാ​ണ് താ​രം നേ​ടി​യ​ത്. സി​റ്റി​യ്ക്കാ​യി ഏ​റ്റ​വു​മ​ധി​കം ഗോ​ളു​ക​ൾ നേ​ടി​യ താ​രം എ​ന്ന റെക്കോർസും അ​ഗ്യൂ​റോ​യു​ടെ പേ​രി​ലാ​ണ്.

Story Highlights: Pep Guardiola’s Teary-Eyed Farewell Speech For Sergio Aguero

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here