Advertisement

ടൂൾക്കിറ്റ് വിവാദം: കോൺഗ്രസ് നേതാക്കൾക്ക് ഡൽഹി പൊലീസിന്റെ നോട്ടീസ്

May 25, 2021
Google News 0 minutes Read

ടൂൾക്കിറ്റ് വിവാദത്തിൽ ബി.ജെ.പി ഐ ടി സെൽ മേധാവി സംപിത് പത്രക്കെതിരേയുള്ള അന്വേഷത്തിൽ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾക്ക് ഡൽഹി പൊലീസ് നോട്ടീസ് അയച്ചു. രാജീവ് ഗൗഢ, റോഹൻ ഗുപ്ത എന്നിവർക്കാണ് നോട്ടീസയച്ചത്.

എന്നാൽ തങ്ങളുടെ പരാതി നിലവിൽ ഛത്തീസ്ഗഢ് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അതുമായി മുന്നോട്ടുപോകാനാണ് താല്പര്യമെന്നും രാജീവ് ഗൗഢ ഡൽഹി പൊലീസിനെ അറിയിച്ചു.

മെയ് 18ലെ ട്വീറ്റുമായി ബന്ധപ്പെട്ടാണ് സംപിത് പത്രക്കെതിരേ ഛത്തിസ്ഗഢിലും രാജസ്ഥാനിലും അന്വേഷണം നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ട്വിറ്റർ ഇന്ത്യ ആസ്ഥാനത്ത് ഡൽഹി പൊലീസ് പരിശോധന നടത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here