24
Jun 2021
Thursday

തരുൺ തേജ്പാലിനെ വെറുതെവിട്ട ഉത്തരവിനെതിരെ ഗോവ സർക്കാർ

Goa Court Tarun Tejpal's

സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന കേസിൽ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാലിനെ വെറുതെ വിട്ട ഉത്തരവിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ച് ഗോവ സർക്കാർ. ഗോവ മപുസയിലെ അഡിഷണൽ സെഷൻസ് കോടതി നടപടിക്കെതിരെ ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിലാണ് അപ്പീൽ സമർപ്പിച്ചത്.

മൂന്ന് തവണ വിധി പറയാൻ പരി​ഗണിച്ച കേസിലാണ് ദിവസങ്ങൾക്കു മുൻപ് വിധി പ്രഖ്യാപിച്ചത്. കഴിഞ്ഞ മൂന്ന് തവണ വിധി പറയാൻ കേസ് പരിഗണിച്ചെങ്കിലും വിവിധ കാരണങ്ങളാൽ മാറ്റുകയായിരുന്നു. ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട സാഹചര്യത്തിലാണ് കഴിഞ്ഞതവണ കേസ് മാറ്റിയത്.

2013 നവംബറിൽ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റിൽ സഹപ്രവർത്തകയെ പീഡിപ്പിച്ചുവെന്നാണ് തരുൺ തേജ്പാലിനെതിരെയുള്ള കേസ്. 2014 ഫെബ്രുവരിയിൽ 2846 പേജുള്ള കുറ്റപത്രം ഗോവ ക്രൈം ബ്രാഞ്ച് സമർപ്പിച്ചു. കുറ്റവിമുക്‌തനാക്കണമെന്ന തരുൺ തേജ്പാലിന്റെ ആവശ്യം സുപ്രിംകോടതി നേരത്തെ തള്ളിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കം ചൂണ്ടിക്കാട്ടി നിരപരാധിയാണെന്ന് തരുൺ തേജ്‌പാൽ വാദിച്ചെങ്കിലും സുപ്രിംകോടതി കടുത്ത നിലപാട് സ്വീകരിച്ചു. ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഇരയുടെ സ്വകാര്യതയ്ക്ക് നേരെയുള്ള അതിക്രമമാണ് കുറ്റം. സദാചാരത്തിന് വിരുദ്ധമായ പെരുമാറ്റമാണ് തരുൺ തേജ്പാലിൽ ആരോപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേസിൽ നിന്ന് കുറ്റവിമുക്‌തനാക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കിയിരുന്നു.

Story Highlights: Goa moves Bombay High Court against Tarun Tejpal’s acquittal

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top