Advertisement

സ്കൂൾ കാലത്ത് ജാതി അധിക്ഷേപവും, സ്ലട്ട് ഷെയിമിം​ഗും നേരിടേണ്ടി വന്നിട്ടുണ്ട്; തുറന്ന് പറഞ്ഞ് ​ഗൗരി കൃഷ്ണൻ

May 26, 2021
Google News 6 minutes Read
Gouri Kishan opens up about facing casteism in school

സ്കൂൾ കാലത്ത് അനുഭവിച്ച അധിക്ഷേപവും കടന്നുപോയ ദുരനുഭവങ്ങളും തുറന്ന് പറയുകയാണ് ട്വിറ്ററാറ്റികൾ. പിഎസ്ബിബി (പത്മ ശേഷാദ്രി ബാല ഭവൻ ) സ്കൂളിൽ ലൈം​ഗിക അതിക്രമത്തെ തുടർന്ന് അധ്യാപകനെ അറസ്റ്റ് ചെയ്ത വാർത്തയുടെ ചുവടുപിടിച്ചാണ് പ്രമുഖരടക്കം നിരവധി പേർ തങ്ങളനുഭവിച്ച ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് രം​ഗത്തെത്തിയത്.

ചെന്നൈ അഡ്യാറിലെ ഹിന്ദു സീനിയർ സെക്കൻഡറി സ്കൂളിലാണ് ​ഗൗരി കൃഷ്ണൻ പഠിച്ചത്. ജാതിയുടെ പേരിൽ നിരന്തരം അധിക്ഷേപങ്ങൾക്ക് താൻ ഇരയാകുമായിരുന്നുവെന്ന് ​ഗൗരി കൃഷ്ണ ട്വിറ്ററിലൂടെ തുറന്ന് പറഞ്ഞു. ബോഡി ഷെയ്മിം​ഗും, സ്ലട്ട് ഷെയ്മിം​ഗും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും ​ഗൗരി കൃഷ്ണൻ പറയുന്നു.

അതുകൊണ്ട് തന്നെ സ്കൂൾ കാലത്തെ കുറിച്ച് ആലോചിക്കുമ്പോൾ നൊസ്റ്റാൾജിയയ്ക്ക് ഉപരി ട്രോമയാണ് ഓർമവരുന്നതെന്നും ​ഗൗരി പങ്കുവച്ചു. എച്ച്എസ്എസ് വിദ്യാർത്ഥികളായിരുന്ന പലരും തന്റെ സമാന അനുഭവത്തിലൂടെയാണ് കടന്നുപോയിരുന്നതെന്നും ​ഗൗരി കൃഷ്ണൻ കൂട്ടിച്ചേർത്തു.

തങ്ങളുടെ സ്കൂൾകാല ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് എല്ലാവരും രം​ഗത്ത് വരണമെന്നും ​ഗൗരി അഭ്യർത്ഥിച്ചു.

Story Highlights: Gouri Kishan opens up about facing casteism in school

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here