കൊവിഡ് വാക്സിൻ മുൻഗണനാ പട്ടികയിൽ കൂടുതൽ ആളുകൾ

സംസ്ഥാനത്ത് കൊവിഡ് വാക്സിൻ മുൻഗണനാ പട്ടികയിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സിവിൽ സപ്ലൈസ്, സപ്ലൈകോ, ലീഗൽ മെട്രോളജി, സർക്കാർ പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്പോർട്ട് ഓഫീസ് ജീവനക്കാർ എന്നിവരെയാണ് ഉൾപ്പെടുത്തിയത്. ഈ മാസം 31 മുതൽ സെക്രട്ടേറിയറ്റിൽ 50 ശതമാനം ജീവനക്കാർ ഹാജരാവാണം. നിയമസഭ നടക്കുന്നതിനാൽ അണ്ടർ സെക്രട്ടറിമാർ മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെല്ലാം സെക്രട്ടേറിയേറ്റിലുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
വളം, കീടനാശിനികൾ വിൽക്കുന്ന കടകൾ ആഴ്ചയിൽ ഒരുദിവസം തുറക്കാം. ചകരിമില്ലുകൾക്ക് കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. മത്സ്യബന്ധന തുറമുഖങ്ങൾ ഇന്ന് മുതൽ പ്രവർത്തനം തുടങ്ങി. അവയുടെ പ്രവർത്തനം സുഗമമായി നടത്താൻ ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ സാമഗ്രികൾക്ക് സർക്കാർ വില നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ, ഈ സാധനങ്ങൾക്ക് മെഡിക്കൽ സ്റ്റോറുകളിൽ അടക്കം കൂടിയ വിലയാണ് ഈടാക്കുന്നത്. ഇത്തരം നടപടികൾ കണ്ടെത്താനായി എല്ലാ ജില്ലകളിലും പ്രത്യേക സംഘങ്ങൾ പരിശോധന ആരംഭിച്ചു. കൂടുതൽ വില ഈടാക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതടക്കമുള്ള നിയമനടപടികൾ സ്വീകരിക്കാനാണ് നിർദേശം.
Story Highlights: More people on the covid vaccine priority list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here