Advertisement

അമിത് ഷായുടെ റാലിയിൽ കൊവിഡ് നിയമ ലംഘനത്തിൽ എഫ്.ഐ.ആർ. ഇല്ലാത്തതെന്ത്; പോലീസിനോട് ഹൈക്കോടതി

May 26, 2021
Google News 0 minutes Read

ജനുവരി 17 ന് ബെലഗാവിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന റാലിക്കിടെ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനുമുള്ള കൊവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ചതിന് ഒരു എഫ്.ഐ.ആർ. പോലും രജിസ്റ്റർ ചെയ്യാത്തതിന് കർണാടക ഹൈക്കോടതി ബെലഗാവി പോലീസ് കമ്മീഷണറെ ചോദ്യം ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി അമിത് ഷാ പങ്കെടുത്ത റാലിയില്‍ നടന്ന കൊവിഡ് പ്രൊട്ടോക്കോള്‍ ലംഘനമാണ് കോടതി ചോദ്യം ചെയ്തത്. സംഭവത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസ് എടുക്കാത്തതിലാണ് പൊലീസിന് കോടതിയുടെ വിമര്‍ശനം.

മാസ്ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയുമാണ് ആളുകള്‍ റാലിയില്‍ പങ്കെടുത്തത്. അഭയ് ശ്രീനിവാസ് ഓഖ ചീഫ് ജസ്റ്റിസും സൂരജ് ഗോവിന്ദരാജ് ജസ്റ്റിസുമായ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് ചോദ്യം. ബെലഗാവി പൊലീസ് കമ്മീഷണര്‍ക്ക് കര്‍ണാടക മഹാമാരി ആക്ട് 2020യിലെ വ്യവസ്ഥകളേക്കുറിച്ച് അറിവില്ലേയെന്നാണ് കോടതി കോടതി ചോദിച്ചത്. ഇത്തരം നിയമലംഘനങ്ങളില്‍ എഫ്.ഐ.ആർ. രജിസ്റ്റര്‍ ചെയ്യാമെന്നും കോടതി ചൂണ്ടിക്കാണിച്ചു. ജനുവരി 17ന് റാലിയില്‍ നടന്ന കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം സംബന്ധിച്ച് സ്വീകരിച്ച നടപടിയേക്കുറിച്ചുള്ള സത്യവാങ്മൂലത്തിലാണ് കോടതിയുടെ വിമർശനം.

ദേശീയ മനുഷ്യാവകാശ സംരക്ഷണ, അഴിമതി, കുറ്റകൃത്യ നിയന്ത്രണ കമ്മീഷന്‍ ട്രസ്റ്റിന്‍റെ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് പൊലീസിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം എത്തുന്നത്. വളരെ സാധാരണ സംഭവമെന്ന പോലെയാണ് പൊലീസ് കമ്മീഷണര്‍ പെരുമാറിയതെന്നും പുറത്തുവന്ന ചിത്രങ്ങളിലുള്ളവരില്‍ നിന്നായി 20900 രൂപ പിഴയും ശേഖരിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും കോടതി കുറ്റപ്പെടുത്തി. ജൂണ്‍ 3നകം പുതിയ സത്യവാങ്മൂലം നല്‍കാനാണ് കോടതി പൊലീസ് കമ്മീഷണറോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here