കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സൗദിയിൽ 100 സ്ത്രീകൾ അറസ്റ്റിൽ

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഒത്തുചേർന്ന 100 സ്ത്രീകൾ സൗദി അറേബ്യയിൽ അറസ്റ്റിൽ. അതിർത്തി പ്രദേശമായ ജിസാനിലെ ബീഷ ഗവർണറേറ്റിൽ നിയന്ത്രങ്ങൾ ലംഘിച്ച് ഒത്തുചേർന്ന 100 സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് വക്താവ് മേജർ നായിഫ് ഹക്കമി അറിയിച്ചു.
നിയമം ലംഘിച്ച് ഒത്തുചേരൽ സംഘടിപ്പിച്ച ആൾക്കെതിരെയും അതിൽ പങ്കെടുത്തവർക്കെതിരെയും നടപടികൾ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ജിസാനിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ഒത്തുചേർന്നവരെ അറസ്റ്റ് ചെയ്തത്. ഇതിന് മുമ്പ്, നിയന്ത്രണങ്ങൾ ലംഘിച്ച് ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത 121 സ്ത്രീകളെ അറസ്റ്റ് ചെയ്തിരുന്നു. വിവാഹം, സംസ്ക്കാര ചടങ്ങുകൾ, ആഘോഷങ്ങൾ ഉൾപ്പെടയുള്ള ഒത്തുചേരലുകളിൽ അനുവദനീയമായ ആളുകളില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് നടത്തുന്നവര്‍ക്ക് 40,000 സൗദി റിയാല്‍ ആണ് പിഴ ലഭിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here