ടോമിന്‍ ജെ തച്ചങ്കരിക്ക് മനുഷ്യാവകാശ കമ്മീഷനില്‍ പുതിയ നിയമനം

ടോമിന്‍ ജെ തച്ചങ്കരിക്ക് പുതിയ നിയമനം. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ നിന്ന് മാറ്റി നിയമിച്ചു. പുതിയ നിയമനം മനുഷ്യാവകാശ കമ്മീഷനിലാണ്.
സംസ്ഥാന പൊലീസ് മേധാവിക്കായുള്ള ചുരുക്കപ്പട്ടികയില്‍ രണ്ടാമതാണ് തച്ചങ്കരി. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കമ്മീഷനില്‍ നിയമിക്കുന്നത് ഇത് ആദ്യമായാണ്. തച്ചങ്കരി ക്രൈംബ്രാഞ്ച് മേധാവിയായും പ്രവര്‍ത്തിച്ചിരുന്നു.
വിജിലൻസ് ഡയറക്ടർക്ക് തത്തുല്യമായ പൊലീസ് കേഡർ പോസ്റ്റിലേക്കാണ് നിയമിച്ചത്. ഇതോടെ സംസ്ഥാന പൊലീസ് മേധാവിയുടെ ചുരുക്കപ്പട്ടികയിൽ ടോമിൻ ജെ തച്ചങ്കരിക്ക് സാധ്യത വർധിച്ചു. ധനകാര്യ വകുപ്പ് സെകട്ടറി സഞ്ജയ് എം കൗൾ കെ എഫ് സി എംഡിയുടെ അധിക ചുമതല വഹിക്കും.ആയുഷ് പദ്ധതിയുടെ ചുമതലയുള്ള ഷർമിള മേരിക്ക് കായിക വകുപ്പ് സെക്രട്ടറിയുടെ ചുമതല കൂടി നൽകി. കെ.റ്റി.ഡി.എഫ്.സി ചെയർമാൻ ബി അശോക് ഊർജ സെക്രട്ടറി ആയി തുടരും.
Story Highlights: tomin j thachankery, human rights commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here