ഐപിഎല്‍ പുനരാരംഭിച്ചാല്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പങ്കെടുക്കില്ല; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ പുനരാരംഭിച്ചാല്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പങ്കെടുക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്. നേരത്തെ ഷെഡ്യൂള്‍ ചെയ്ത രാജ്യാന്തര മത്സരങ്ങളുള്ളതിനാലാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഐപിഎല്ലില്‍ പങ്കെടുക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ ബോര്‍ഡ് വ്യക്തമാക്കിയത്.
വിന്‍ഡീസ് പരമ്പരയ്ക്ക് ശേഷം ബംഗ്ലാദേശ് പര്യടനം, തുടര്‍ന്ന് ഐപിഎല്‍, ടി20 ലോകകപ്പ് എല്ലാം അടുത്തടുത്താണ് ഷെഡ്യൂള്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഈ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് താരങ്ങള്‍ ഐപിഎല്ലില്‍ നിന്ന് വിട്ട് നിന്നേക്കുമെന്ന സൂചന നല്‍കുന്നത്.
സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായാണ് ഐപിഎല്‍ പുനരാരംഭിക്കാന്‍ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. 31 മത്സരങ്ങളാണ് ഇനി ഈ സീസണില്‍ ബാക്കിയുള്ളത്. അതേസമയം, പേസര്‍ പാറ്റ് കമ്മിന്‍സ്, ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് വിന്‍ഡീസ് പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here