സവർക്കറുടെ ബയോപിക്ക് ഒരുങ്ങുന്നു; പേര് ‘സ്വതന്ത്രവീർ സവർക്കർ’

ഹിന്ദുമഹാസഭ സ്ഥാപകനും ഹിന്ധുരാഷ്ട്രം എന്ന ആശയത്തിൻ്റെ ഉപജ്ഞാതാവുമായ സവർക്കറുടെ ബയോപിക്ക് ഒരുങ്ങുന്നു. സവർക്കറുടെ 138ആം ജന്മദിനത്തിലാണ് പ്രഖ്യാപനം. ‘സ്വതന്ത്രവീർ സവർക്കർ’ എന്ന പേരിലൊരുങ്ങുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നടനും സംവിധായകനുമായ മനോജ് മഞ്ജ്‌രേക്കറാണ് സിനിമ സംവിധാനം ചെയ്യുക. സന്ദീപ് സിംഗ്, അമിത് ബി വധ്‌വാനി എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കും.
‘സവർക്കർ ആഘോഷിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യുന്ന ഒരാളാണ്. ആളുകൾക്ക് അദ്ദേഹത്തെപ്പറ്റി കൂടുതൽ അറിയില്ല. സ്വാതന്ത്ര്യസമര പോരാട്ടത്തിൽ അദ്ദേഹം വളരെ നിർണായകമായ പങ്കുവഹിച്ചിരുന്നു. ആ ജീവിതത്തിലേക്ക് എത്തിനോക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.’- പോസ്റ്റർ പങ്കുവച്ച് സന്ദീപ് സിംഗ് കുറിച്ചു.
Story Highlights: Savarkar biopic first look poster out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here