Advertisement

ജോൺസൺ ആൻഡ് ജോൺസണിന്റെ ഒറ്റ ഡോസ് വാക്സിന് അനുമതി നൽകി ബ്രിട്ടൺ

May 28, 2021
Google News 1 minute Read
UK Approves Johnson Vaccine

ജോൺസൺ ആൻഡ് ജോൺസൺ നിർമ്മിച്ച ഒറ്റ ഡോസ് കൊവിഡ് വാക്‌സിന് അനുമതി നൽകി ബ്രിട്ടൺ. രാജ്യത്ത് അനുമതി നൽകുന്ന നാലാമത്തെ വാക്സിനാണ് ഇത്. ഫൈസർ, ആസ്ട്ര സെനക, മൊഡേണ വാക്‌സിനുകൾക്കാണ് നിലവിൽ രാജ്യത്ത് അനുമതിയുള്ളത്.

മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജൻസിയാണ് വാക്‌സിന് അനുമതി നൽകിയത്. ജോൺസൺ ആൻഡ് ജോൺസൺ വാക്സിനു കൂടി അനുമതി നൽകിയതിനാൽ രാജ്യത്തെ വാക്‌സിനേഷൻ വേഗത്തിലാകുമെന്നും രാജ്യം വൈകാതെ പഴയ സ്ഥിതിയിലേക്ക് എത്തുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. 20 ദശലക്ഷം ഡോസ് വാക്സിനാണ് ബ്രിട്ടൺ ഓർഡർ നൽകിയത്.

ജോൺസൺ ആണ് ജോൺസൺ വാക്സിന് 72 ശതമാനം ഫലപ്രാപ്തി ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

Story Highlights: UK Approves Johnson & Johnson Covid Vaccine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here