Advertisement

പ്രസ്താവന പിൻവലിച്ചാൽ രാംദേവിനെതിരായ കേസും പിൻവലിക്കും: ഐഎംഎ

May 28, 2021
Google News 2 minutes Read
complaints Ramdev remarks IMA

അലോപ്പതിക്കെതിരായ പ്രസ്താവന പിൻവലിച്ചാൽ പതഞ്ജലി ഉടമ ബാബാ രാംദേവിനെതിരായ കേസ് പിൻവലിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഐഎംഎ ഭാരവാഹി ഡോ. ജെ എ ജയലാൽ ആണ് ഇക്കാര്യം അറിയിച്ചത്. അലോപ്പതി മരുന്നുകൾ കാരണം ലക്ഷക്കണക്കിന് ആളുകൾ മരിച്ചുവെന്നും ചികിത്സയോ ഓക്‌സിജനോ ലഭിക്കാതെ മരിച്ചവരേക്കാൾ വളരെ കൂടുതലാണ് അതെന്നുമുള്ള പരാമർശമാണ് ബാബ രാംദേവ് നടത്തിയത്.

കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് ഐ.എം.എ 1000 കോടിയുടെ മാനനഷ്ട നോട്ടീസ് രാംദേവിനെതിരെ അയച്ചിരുന്നു. 15 ദിവസത്തിനുള്ളിൽ വിവാദ പരാമർശം രേഖാമൂലം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ 1000 കോടിയുടെ മാനനഷ്ടകേസ് ഫയൽ ചെയ്യുമെന്നാണ് മുന്നറിയിപ്പ്. വാക്‌സിനേഷനെതിരെ അടിസ്ഥാനരഹിതമായ പ്രചരണങ്ങൾ നടത്തുന്ന രാംദേവിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഐ.എം.എ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

എന്നാൽ, അലോപ്പതി വിരുദ്ധ പ്രസ്താവനയിൽ പരസ്യ വെല്ലുവിളിയുമായി ബാബ രാംദേവ് രംഗത്തെത്തിയിരുന്നു. നിങ്ങളുടെ പിതാവിന് പോലും സ്വാമി രാംദേവിനെ അറസ്റ്റ് ചെയ്യാൻ സാധിക്കില്ലെന്ന് രാംദേവ് പറഞ്ഞു.

Story Highlights: Will consider withdrawing police complaints if Ramdev takes back remarks: IMA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here