ദി ഹണ്ട്രഡ്: ജമീമ റോഡ്രിഗസ് നോർത്തേൺ സൂപ്പർചാർജേഴ്സിൽ കളിക്കും

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന വ്യത്യസ്ത ക്രിക്കറ്റ് ടൂർണമെൻ്റായ ദി ഹണ്ട്രഡിൻ്റെ ആദ്യ എഡിഷനിൽ ഇന്ത്യൻ യുവതാരം ജമീമ റോഡ്രിഗസും കളിക്കും. നോർത്തേൺ സൂപ്പർചാർജേഴ്സ് ആണ് താരത്തെ ടീമിലെത്തിച്ചിരിക്കുന്നത്. ജൂലായ് 21നാണ് ദി ഹണ്ട്രഡ് ആരംഭിക്കുക. എട്ട് വീതം വനിതാ-പുരുഷ ടീമുകളാണ് ഹണ്ട്രഡിൽ കളിക്കുക.
ഇന്ത്യൻ ടി-20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന, കൗമാര താരം ഷഫാലി, ഓൾറൗണ്ടർ ദീപ്തി ശർമ്മ എന്നിവരൊക്കെ ഹണ്ട്രഡിലെ വിവിധ ടീമുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
100 പന്തുകളാണ് ‘ദി ഹണ്ട്രഡി’ൻ്റെ ഒരു ഇന്നിംഗ്സിൽ ഉണ്ടാവുക. ആകെ എട്ട് ഫ്രാഞ്ചൈസികളുണ്ട്. എല്ലാ ഫ്രാഞ്ചൈസികൾക്കും പുരുഷ, വനിതാ ടീമുകളുണ്ട്. പുരുഷ, വനിതാ ടൂർണമെൻ്റുകൾ പ്രത്യേകമായി നടക്കും. ഈ വർഷം ജൂലായിലാണ് മത്സരങ്ങൾ ആരംഭിക്കുക. ഓഗസ്റ്റ് 21ന് മത്സരങ്ങൾ അവസാനിക്കും. എട്ട് വേദികളിലായി കഴിഞ്ഞ വർഷം മത്സരങ്ങൾ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് പശ്ചാത്തലത്തിൽ ടൂർണമെൻ്റ് മാറ്റിവെക്കുകയായിരുന്നു.
Story Highlights: Jemimah Rodrigues to represent Northern Superchargers in The Hundred
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here