ഇന്നത്തെ പ്രധാന വാർത്തകൾ (29-05-2021

ഹൈക്കോടതി വിധി പുറപ്പെടുവിച്ചത് വിഷയം പഠിക്കാതെ: കെ ടി ജലീല്‍
ന്യൂനപക്ഷ സംവരണ വിഷയത്തില്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത് വിഷയം പഠിക്കാതെയെന്ന് മുന്‍ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ ടി ജലീല്‍. ആരുടെയും ആനുകൂല്യങ്ങള്‍ ഇല്ലാതാക്കലല്ല സര്‍ക്കാര്‍ നിലപാട്. വേണ്ടപോലെ വിഷയം ഗ്രഹിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചോയെന്ന് സംശയമാണ്.
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1,73,921 പേർക്ക്
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1,73,921 പേർക്കാണ്. 3,034 മരണങ്ങളാണ് രേഖപ്പെടുത്തിയത്. 2.84 ലക്ഷം പേർ രോഗമുക്തി നേടി.
ന്യൂനപക്ഷ ആനുകൂല്യങ്ങളിലെ അനുപാതം റദ്ദാക്കിയ വിധി സ്വാഗതം ചെയ്ത് പാലൊളി മുഹമ്മദ് കുട്ടി
ന്യൂനപക്ഷ ആനുകൂല്യങ്ങളിൽ 80:20 അനുപാതം റദ്ദാക്കിയ വിധി സ്വാഗതം ചെയ്ത് മുതിർന്ന സിപിഐഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടി. അനുപാതം സാമുദായിക വിഭജനമുണ്ടാക്കുന്നതായിരുന്നെന്നും യുഡിഎഫ് സർക്കാരാണ് ഇത് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊടകര കുഴൽപ്പണക്കേസ്; ബിജെപി നേതാക്കളെ ചോദ്യം ചെയ്യുന്നത് തുടരുന്നു
കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി.ഗിരീഷിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. പണമിടപാടിൽ ബിജെപി നേതാക്കളുടെ ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഗിരീഷിനെ ചോദ്യം ചെയ്യുക.
കാലവർഷം തിങ്കളാഴ്ചയോടെ കേരളത്തിൽ
സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം തിങ്കളാഴ്ചയോടെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നുമുതൽ കേരളത്തിൽ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
Story Highlights: todays news headlines may 29
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here