Advertisement

ഇടതുകാലിൽ ഒൻപത് വിരലുകളുമായി കുഞ്ഞു ജനിച്ചു; ദൈവത്തിൻറെ വരദാനമെന്ന് കുടുംബം

May 30, 2021
Google News 0 minutes Read

ലോകത്തിന് അഭുതമായി ഇടത്കാലിൽ ഒൻപത് വിരലുമായി കുഞ്ഞ് ജനിച്ചു. കർണാടകയിലെ ഹോസാപെറ്റിലാണ് ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് ഒൻപത് വിരലുകളുമായി ആൺകുഞ്ഞ് ജനിച്ചത്. ഇതിനെ ആരോഗ്യരംഗത്തെ അത്ഭുതം അല്ലെങ്കിൽ വൈദ്യശാസ്ത്രപരമായി പോളിഡാക്റ്റിലി എന്ന് വിശേഷിപ്പിക്കാം.

ഇത് അപൂര്‍വമായ സംഭവമാണെന്നും നവജാതശിശുവും അമ്മയും പൂർണ ആരോഗ്യത്തോടെയുണ്ടെന്നും ഡോ. ബാലചന്ദ്രന്‍ അറിയിച്ചു. പോളിഡാക്റ്റിലിയെക്കുറിച്ച് കുടുംബത്തിനെ ബോധ്യപ്പെടുത്താന്‍ നേരത്തെയുള്ള കേസുകളും രേഖകളും വിശദീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്ന് ബല്ലാരിയില്‍ നിന്നുള്ള ചൈല്‍ഡ് സ്പെഷ്യലിസ്റ്റ് ഡോ ടി. പ്രിസ്കില്ല വ്യക്തമാക്കി. അധിക വിരലുകളോ കാല്‍വിരലുകളോ ഉപയോഗിച്ച് നിരവധി കുഞ്ഞുങ്ങള്‍ ജനിക്കുന്നു, എന്നാല്‍ ഒരൊറ്റ കാലില്‍ ഒമ്പത് വിരലുണ്ടാകുന്നത് അപൂര്‍വമാണ്.വളരുന്തോറും അധിക കാല്‍വിരലുകള്‍ നടക്കാന്‍ പാകത്തിലാകുമെന്നും മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്നും ഡോക്ടർ വിശദികരിച്ചു.

ഇത് ദൈവത്തിന്റെ വരദാനമാണെന്നാണ് കുടംബം വിശ്വസിക്കുന്നത്. കുഞ്ഞിൻറെയും അമ്മയുടെയും ക്ഷേമത്തിന് ഡോക്ടർമാരുടെ സംഘത്തിന് നന്ദിയും കുടുംബം അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here