Advertisement

ബ്രാഡ്മാന്റെ ബാറ്റിങ് ശരാശരിയും മുംബൈയിലെ പെട്രോൾ വിലയും ഒപ്പം; കേന്ദ്രത്തെ പരിഹസിച്ച് തരൂർ

May 30, 2021
Google News 1 minute Read

രാജ്യത്ത് അനുദിനം വർധിക്കുന്ന ഇന്ധനവിലയിൽ കേന്ദ്രത്തെ പരിഹസിച്ച് ശശി തരൂർ എം.പി. മുംബൈയിൽ പെട്രോൾ വില 99.94ൽ എത്തിയതോടെയാണ് ശശി തരൂരിന്റെ വ്യസ്തമായ പരിഹാസം. ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ ഡോണാൾഡ് ബ്രാഡ്മാന്റെ ബാറ്റിംഗ് ശരാശരിയും മുംബൈയിലെ പെട്രോൾ വിലയും സമമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. രണ്ടും 99.94 ആണെന്ന് തരൂർ പരിഹസിച്ചു.

നേരത്തേ പെട്രോൾവില നൂറുകടന്നപ്പോൾ സചിൻ ടെണ്ടുൽക്കറുടെ സെഞ്ച്വറിയോട് ഉപമിച്ചായിരുന്നു സോഷ്യൽ മീഡിയ കേന്ദ്രത്തിനെതിരെ വിമർശനങ്ങൾ ഉയർത്തിയത്. ജയ്പൂർ അടക്കമുള്ള പല നഗരങ്ങളിലും നിലവിൽ പെട്രോൾ വില സെഞ്ച്വറി പിന്നിട്ടുണ്ട്. നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പോടെ താൽക്കാലികമായി നിർത്തിവെച്ചിരുന്ന ഇന്ധനവില വർധന തുടർച്ചയായി ഉയർന്നുകൊണ്ടിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here