Advertisement

ലൈഫ് മിഷൻ വിവാദം;ഔദ്യോഗിക ജീവിതത്തിലെ ദൗര്‍ഭാഗ്യകരമായ സംഭവം; യു.വി. ജോസ്

May 30, 2021
Google News 1 minute Read

ലൈഫ് മിഷൻ വിവാദം ഔദ്യോഗിക ജീവിതത്തിലെ ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് യു.വി ജോസ്. ലൈഫ് മിഷനിൽ നിന്നും വിരമിക്കുന്നതിന് മുമ്പ് ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിലാണ് വെളിപ്പെടുത്തൽ.

ധാരണാ പത്രത്തിന്റെ മറവിൽ ചിലർ നടത്തിയ ഇടപെടൽ കോടതി കയറി. താൻ തെറ്റ് ചെയ്തിട്ടില്ല. ഒരു വർഷം കൊണ്ട് സർക്കാരിന്റെ ഏറ്റവും പ്രധാന നേട്ടങ്ങളിൽ ഒന്നായി ലൈഫ് മിഷനെ വളർത്താൻ സാധിച്ചു. 

2 ലക്ഷം വീടുകളുടെ പൂർത്തീകരണം സംസ്ഥാനം കണ്ടിട്ടുള്ളതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു പൊതു പരിപാടിയായി ശ്രദ്ധ നേടി. എന്നാൽ അവിടുന്നങ്ങോട്ട് എന്റെ ഔദ്യോഗിക ജീവിതത്തെയും വ്യക്തിജീവിതത്തെയും പിടിച്ചു കുലുക്കിയ അപ്രതീക്ഷിതവും ദൗര്‍ഭാഗ്യകരവുമായ സംഭവങ്ങളായിരുന്നു നടന്നത്. 

തെളിവെടുപ്പും മാധ്യമ വേട്ടയും മാനസിക സംഘർഷം ഉണ്ടാക്കി. വേദനയോടെയാണ് പടിയിറക്കം എന്നും യുവി ജോസ് ഫേസ്ബുക്കിൽ കുറിച്ചു. 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here