Advertisement

ജാതി അധിക്ഷേപം നടി യുവിക ചൗധരിക്കെതിരെ കേസ്

May 30, 2021
Google News 1 minute Read

ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ നടി യുവിക ചൗധരിക്കെതിരെ കേസ്. സമൂഹ മാധ്യമത്തിൽ വൈറലായ വീഡിയോയിൽ ജാതിമത അധിക്ഷേപം ഉയർത്തിയെന്ന ദലിത് സാമൂഹ്യ പ്രവർത്തകന്റെ പരാതിയിൽ നടി യുവിക ചൗധരിക്കെതിരെ ഹരിയാന പോലീസ് കേസെടുത്തു.

ദളിത് സാമൂഹ്യ പ്രവര്‍ത്തകന്‍ രജത് കല്‍സാനാണ് പരാതിക്കാരന്‍. ദളിത് വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ നടിക്കെതിരേ കടുത്ത നിയമനപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ പറയുന്നു. തെളിവിനായി നടിയുടെ വീഡിയോയും രജത് പൊലീസിന് സമര്‍പ്പിച്ചു.

പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരമാണ് നടിക്കെതിരെ പോലീസ് എഫ്‌.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മെയ് 25നാണ് യുവികയുടെ വീഡിയോ വൈറലാവുന്നത്. വിവാദമായതോടെ യുവിക മാപ്പപേക്ഷയുമായി രംഗത്തെത്തി. താന്‍ ഉപയോഗിച്ച വാക്കിന്റെ അര്‍ത്ഥം അറിയില്ല എന്നതായിരുന്നു വിശദീകരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here