Advertisement

ഫ്രഞ്ച് ഓപ്പണിന് അട്ടിമറികളോടെ തുടക്കം; ഡൊമിനിക് തീം ആദ്യ റൗണ്ടില്‍ പുറത്തായി

May 31, 2021
Google News 1 minute Read

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിന് അട്ടിമറിയോടെ തുടക്കം. നാലാം സീഡ് ഡൊമിനിക് തീം ആദ്യ റൗണ്ടില്‍ പുറത്തായി. സ്പാനിഷ് താരം പാബ്ലോ അന്‍ഡുഹാറാണ് തീമിനെ അട്ടിമറിച്ചത്.11-ാം സീഡ് ബൗട്ടിസ്റ്റ് അഗട്ട്, ഇറ്റാലിയന്‍ താരം ഫാബിയോ ഫോഗ്നിനി, കരേനൊ ബുസ്റ്റ എന്നിവര്‍ ആദ്യ റൗണ്ട് കടന്നു. 2018, 2019 വര്‍ഷങ്ങളില്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിസ്റ്റായിരുന്നു ഓസ്ട്രിയന്‍ താരം. ഈ സീസണില്‍  മോശം പ്രകടനമായിരുന്നു തീമിന്റേത്. 

ആദ്യ രണ്ട് സെറ്റ് നേടിയ ശേഷമാണ് തീം ദയനീയ തോല്‍വി ഏറ്റുവാങ്ങിയത്. സ്‌കോര്‍ 4-6, 5-7, 6-3, 6-4, 6-4. ഈ സീസണില്‍ റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച് എന്നിവര്‍ക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യത കല്‍പ്പിക്കപ്പെട്ട താരങ്ങളില്‍ ഒരാളായിരുന്നു തീം.ബള്‍ഗേറിന്‍ താരം 16-ാം സീഡ് ഗ്രിഗര്‍ ദിമിത്രോവ് മത്സരത്തിനിടെ പിന്മാറി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here