കുഴൽപ്പണക്കേസ്: ബിജെപിയിൽ പൊട്ടിത്തെറി

കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപിയിൽ പൊട്ടിത്തെറി. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് ഒബിസി മോർച്ചാ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഋഷി പൽപ്പുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ അറിയിച്ചു. കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കൾക്കെതിരായ നിലപാട് ഋഷി പൽപ്പു സ്വീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിൽ, തൃശൂരിൽ ബിജെപി പ്രവർത്തകനെ കുത്തിയതുമായി ബന്ധപ്പെട്ട് പരാമർശമുണ്ടായിരുന്നു. മാത്രമല്ല, തൃശൂർ ജില്ലാ കമ്മറ്റി ഭരണം വളരെ മോശമാണെന്നും അദ്ദേഹം കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സസ്പൻഷൻ.
Story Highlights: kodakara black money case spat in bjp
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here