ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസിന് ഒരുങ്ങി കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത ‘നരകാസുരന്‍’
ധ്രുവങ്ങള്‍ പതിനാറ് എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത നരകാസുരന്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട് .ആക്ഷന് പ്രാധാന്യമുള്ള ഒരു സസ്പെന്‍സ് ത്രില്ലറാണ് നരകാസുരന്‍.
ചിത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി തടസ്സങ്ങൾ ഉണ്ടായിരുന്നു. സംവിധായകന്‍ ഗൗതം മേനോന്റെ ഒന്‍ട്രാഗ എന്റര്‍ടൈന്‍മെന്റ്സായിരുന്നു ആരംഭത്തിൽ സിനിമയുടെ നിർമ്മാണം ഏറ്റെടുത്തിരുന്നത് . എന്നാല്‍ ചിത്രത്തിനായി ഗൗതം മേനോന്‍ പണം മുടക്കുന്നില്ലെന്ന ആരോപണം ഉയരുകയും നിർമ്മാണത്തിൽ നിന്നും ഗൗതം മേനോനെ കാര്‍ത്തിക് ഒഴിവാക്കുകയും ചെയ്തു.
ഇന്ദ്രജിത്ത്, അരവിന്ദ് സ്വാമി, സുദീപ് കിഷന്‍, ശ്രിയ ശരണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ലക്ഷ്മൺ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് ചിത്രത്തിലെത്തുന്നത്.വെങ്കട്ട് സോമസുന്ദരം, രേഷ്മ ഖട്ടാല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here