നടിയെ ആക്രമിച്ച കേസിൽ വിചാരണ പ്രതിസന്ധിയിൽ

നടിയെ ആക്രമിച്ച കേസ് വിചാരണ കൊവിഡ് സാഹചര്യത്തിൽ പ്രതിസന്ധിയിൽ. സുപ്രിംകോടതി അനുവദിച്ച സമയപരിധി ഓഗസ്റ്റ് ആദ്യവാരം അവസാനിക്കും. കൂടുതൽ സമയം ആവശ്യപ്പെടരുതെന്ന് കോടതി നേരത്തെ നിർദേശിച്ചിരുന്നു.
കൊവിഡ് വ്യാപനമാണ് കേസ് വിചാരണയ്ക്ക് തിരിച്ചടിയായത്. കേസുമായി ബന്ധപ്പെട്ട് നൂറിലധികം സാക്ഷികളെയാണ് ഇനിയും വിസ്തരിക്കാനുള്ളത്. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ തവണ ആറുമാസത്തേക്ക് കൂടി വിചാരണയ്ക്കുള്ള കാലാവധി സുപ്രിംകോടതി നീട്ടിനൽകിയിരുന്നു. വീണ്ടും കാലാവധി നീട്ടിനൽകാൻ ആവശ്യപ്പെടരുതെന്നും കോടതി പറഞ്ഞിരുന്നു. കൊവിഡ് പ്രതിസന്ധിയിൽ നിർണായകമായ 20 സിറ്റിങുകളാണ് വിചാരണ കോടതിയിൽ മാറ്റിവെക്കേണ്ടി വന്നത്. അതിനാൽ തന്നെ ഇനിയും സമയം ആവശ്യപ്പെടുക മാത്രമാണ് പ്രോസിക്യൂഷന്റെ മുന്നിലുള്ള വഴി.
Story Highlights: actress attack case prosecution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here