Advertisement

പ്ലസ് ടു പരീക്ഷകൾ നടത്തണമെന്ന് ആർ.എസ്.എസ്; പ്രധാനമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തയച്ചു

June 1, 2021
Google News 0 minutes Read

പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.എസ് സംഘടന. ശിക്ഷാ സംസ്‌കൃത ഉത്തരൻ നിയാസിന്റെ സംഘടനാ സെക്രട്ടറി അതുൽ കോത്താരി പ്രധാനമന്ത്രി മോദിക്കും വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്കിനും ഇക്കാര്യം ഉന്നയിച്ചു കത്തയച്ചു.

ഓപ്പൺ ബുക്ക് പരീക്ഷ നടത്തുന്നത് പരിഗണിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. കൊവിഡ് ധാരാളം വിദ്യാർത്ഥികളുടെ പഠനത്തെ ബാധിച്ചിട്ടുണ്ടെന്ന് പറഞ്ഞ കോത്താരി മാർക്ക് കുറഞ്ഞതും, പരാജയപ്പെട്ടവർക്കും രണ്ടുതവണ പരീക്ഷകൾ നടത്താമെന്നും വ്യക്തമാക്കി.

കേന്ദ്രം പന്ത്രണ്ടാം ക്ലാസ്സിന്റെ പ്രാധാന്യം മനസ്സിലാക്കണമെന്നും, വിദ്യാർത്ഥികളുടെ ഭാവി മനസ്സിൽ വച്ചുകൊണ്ട്, ബോർഡ് പരീക്ഷകൾ നടത്തണമെന്നും പറഞ്ഞു. മുൻകൂട്ടി പ്രതീക്ഷിക്കാത്ത സാഹചര്യങ്ങളിലൂടെയാണ് രാജ്യം കടന്ന് പോവുന്നതെന്നും വിദ്യാർത്ഥികൾക്ക് ആനുകൂല്യങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് കൊവിഡ് വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സി.ബി.എസ്.ഇ, ഐ.സി.എസ്.സി.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യം ഉയർന്നുവരുന്ന സാഹചര്യത്തിലാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.എസ് സംഘടന രംഗത്തുവന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here