കൊവിഡ് 19; കന്നഡ സിനിമാ മേഖലയിലെ മൂവായിരത്തിലേറെ പ്രവര്‍ത്തകര്‍ക്ക് സഹായ ഹസ്‍തവുമായി യഷ്
കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് സഹായഹസ്‍തവുമായി കന്നഡ സൂപ്പര്‍താരം യഷ്. ഓരോരുത്തരുടെയും അക്കൗണ്ടുകളിലേക്ക് 5000 രൂപ വീതം നല്‍കുമെന്നും താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.കന്നഡ സിനിമാ മേഖലയിലെ 21 വിഭാഗങ്ങളിലെ മൂവായിരത്തിലേറെ പ്രവര്‍ത്തകര്‍ക്കാണ് യഷിന്‍റെ സഹായം. കൊവിഡ് സാഹചര്യം സൃഷ്ടിച്ച നഷ്ടത്തിനും വേദനയ്ക്കും ഇതൊരു പരിഹാരമാവില്ലെന്ന് അറിയാം. പക്ഷേ അതൊരു പ്രതീക്ഷയാണ്. നല്ലൊരു നാളെയെക്കുറിച്ചുള്ള പ്രതീക്ഷ എന്നും യഷ് പ്രതികരിച്ചു.
യഷ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പ്
“നമ്മുടെ രാജ്യമെമ്പാടും അനവധിയായ ആളുകളുടെ ജീവിതമാര്‍ഗ്ഗം തകര്‍ത്ത അദൃശ്യശത്രുവാണ് കൊവിഡ് 19 എന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. എന്‍റെ സ്വന്തം കന്നഡ സിനിമാ മേഖലയും ഏറെ മോശമായി ബാധിക്കപ്പെട്ടു. ഈ ഗുരുതരമായ സാഹചര്യത്തില്‍ കന്നഡ സിനിമാമേഖലയിലെ 21 വിഭാഗങ്ങളിലെ മൂവായിരത്തിലധികം അംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് എന്‍റെ സമ്പാദ്യത്തില്‍ നിന്നും 5000 രൂപ വീതം ഞാന്‍ സംഭാവന ചെയ്യും. സാഹചര്യം സൃഷ്ടിച്ച നഷ്ടത്തിനും വേദനയ്ക്കും ഇതൊരു പരിഹാരമാവില്ലെന്ന് എനിക്ക് നന്നായി അറിയാം. പക്ഷേ അതൊരു പ്രതീക്ഷയാണ്. നല്ലൊരു നാളെയെക്കുറിച്ചുള്ള പ്രതീക്ഷ”, യഷ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു.
https://www.instagram.com/p/CPlEivwnMXK/?utm_medium=copy_link
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here