Advertisement

ഗാല്‍വന്‍ താഴ്‌വരയിലെ സംഘര്‍ത്തെക്കുറിച്ച് പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ച ബ്ലോഗര്‍ക്ക് ജയില്‍ശിക്ഷ വിധിച്ച് ചൈന

June 2, 2021
Google News 0 minutes Read

ഗാല്‍വന്‍ താഴ്‌വരയിലെ സംഘര്‍ഷത്തെക്കുറിച്ച് പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയ ബ്ലോഗര്‍ക്ക് ജയില്‍ശിക്ഷ വിധിച്ച് ചൈന. എട്ട് മാസത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഇതുകൂടാതെ പ്രധാന വെബ്സൈറ്റുകളിലൂടെയും ദേശീയ മാധ്യമങ്ങളിലൂടെയും പത്ത് ദിവസങ്ങള്‍ക്കുളളില്‍ പരസ്യമായി മാപ്പ് പറയണമെന്നും വിധിച്ചിട്ടുണ്ട്.

ലാബിഷിയോകിയു എന്നറിയപ്പെടുന്ന കിയു സിമിങിനാണ് ചൈനീസ് കോടതി ശിക്ഷ വിധിച്ചത്. കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ നാന്‍ജിങ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2.5 മില്യന്‍ ഫോളോവേഴ്സ് ഉളള ബ്ലോഗറാണ് 38 കാരനായ കിയു സിമിങ്. രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായവരെ അപമാനിച്ചുവെന്നാണ് കേസ്. ചൈനയിലെ ക്രിമിനല്‍ നിയമങ്ങള്‍ക്കൊപ്പം അടുത്തിടെ കൂട്ടിച്ചേര്‍ത്ത വകുപ്പ് അനുസരിച്ചാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here