Advertisement

ദേവികുളം എം.എല്‍.എ എ. രാജ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

June 2, 2021
Google News 1 minute Read

ദേവികുളം എം.എല്‍.എ എ. രാജ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 8.30ഓടെയാണ് സത്യപ്രതിജ്ഞ.

മറ്റ് നിയമസഭാംഗങ്ങള്‍ക്കൊപ്പം എ. രാജ സത്യപ്രതിജ്ഞ ചെയ്തിരുന്നെങ്കിലും അതില്‍ അപാകത ചൂണ്ടികാണിക്കപ്പെട്ടിരുന്നു. തമിഴിലായിരുന്ന സത്യപ്രതിജ്ഞയില്‍ ദൈവ നാമത്തിലെന്നോ സഗൗരമെന്നോ ഉപയോഗിച്ചിരുന്നില്ല.

എ. രാജയുടെ സത്യപ്രതിജ്ഞയിലെ പിഴവ് സംബന്ധിച്ച് നിയമ വകുപ്പിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അതിനു ശേഷം തീരുമാനമെടുക്കുമെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു. നിയമ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എ. രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത്.

Story Highlights: devikulam mla

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here