Advertisement

ക്യാബേജുകളിൽ കൂടുതൽ നേരം കൊവിഡ് വൈറസിന് കഴിയാൻ സാധിക്കുമോ ? [24 Fact Check]

June 2, 2021
Google News 1 minute Read
Do cabbages spread Covid 24 fact check

കൊവിഡ് വ്യാപനം രൂക്ഷമാകാൻ കാരണം ക്യാബേജെന്ന് പ്രചാരണം. ലോകാരോ​ഗ്യ സംഘടയുടെ പേരിലാണ് ഈ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത്.

കൊറോണ വൈറസിന് മറ്റ് വസ്തുക്കളിൽ 9 മുതൽ 12 മണിക്കൂർ വരെയാണ് നിൽക്കുന്നതെങ്കിൽ ക്യാബേജിൽ 30 മണിക്കൂർ വരെ കഴിയാൻ സാധിക്കുമെന്നും, അതുകൊണ്ട് തന്നെ ഇത് കഴിക്കുന്നത് കൊവിഡ് ബാധയ്ക്ക് കാരണമാകുമെന്നുമാണ് പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത്.

എന്നാൽ ലോകാരോ​ഗ്യ സംഘടന ഇത്തരത്തിലൊരു കുറിപ്പ് ഇറക്കിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. മാത്രമല്ല ഭക്ഷണത്തിലൂടെ കൊവിഡ് പകരുമെന്നതിന് ഇതുവരെ ശാസ്ത്രീയ അടിസ്ഥാനമില്ലെന്നും യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ അറിയിച്ചു.

വാർത്ത തള്ളി പിഐബിയും രം​ഗത്തെത്തിയിട്ടുണ്ട്.

Story Highlights: Do cabbages spread Covid 24 fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here