കൊവിഡ് ; ഏറ്റെടുക്കാനാളില്ലാത്ത മൃതദേഹങ്ങള്‍ സംസ്‌കരിച്ച്, ചിതാഭസ്മം കാവേരിയിലൊഴുക്കി കര്‍ണാടക സര്‍ക്കാർ

ഏറ്റെടുക്കാനാളില്ലാത്ത കൊവിഡ് ബാധിതരുടെ മൃതദേഹം സംസ്‌കരിച്ച് കാവേരിയിലൊഴുക്കി കര്‍ണാടക സര്‍ക്കാര്‍. 567 മൃതദേഹങ്ങളാണ് മന്ത്രി ആര്‍ അശോകയുടെ നേതൃത്വത്തില്‍ കാവേരിയില്‍ ഒഴുക്കിയത്. 1200 മൃതദേഹങ്ങള്‍ സംസ്‌കരിച്ച് ചിതാഭസ്മം കാവേരിയില്‍ ഒഴുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
കാവേരിയില്‍ മൃതദേഹങ്ങള്‍ ഒഴുക്കിയാല്‍ പരേതര്‍ സ്വര്‍ഗത്തിലെത്തുമെന്നും കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ചില കുടുംബങ്ങള്‍ വിവിധ കാരണങ്ങളാല്‍ സ്വീകരിച്ചില്ലെന്നും മന്ത്രി ആർ അശോക പറഞ്ഞു. . ”കുടുംബങ്ങള്‍ വേദനയിലൂകടന്നുപോകുന്നത്. അവരുടെ ദുഃഖത്തില്‍ സര്‍ക്കാരും പങ്കുചേരുന്നു. ഇത് കര്‍ണാടക ജനതയുടെ വൈകാരിക പ്രശ്‌നമാണ്. റവന്യു മന്ത്രി എന്ന നിലയിലെ എന്റെ കടമയാണ് ഞാന്‍ നിര്‍വഹിക്കുന്നത്”-മന്ത്രി പറഞ്ഞു.
ഗംഗയില്‍ ആയിരക്കണക്കിന് മൃതദേഹങ്ങള്‍ ഒഴുകി നടന്നു. പക്ഷികള്‍ മൃതദേഹങ്ങള്‍ ഭക്ഷിച്ചു. ഇത് നമുക്ക് നാണക്കേടാണ്. അതുകൊണ്ടാണ് കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് ആദരവോടെയുള്ള സംസ്‌കാരം നടത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story Highlights: Karnataka GOVT immerses unclaimed ashes of covid victims in cauvery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here