Advertisement

കാലവർഷം 24 മണിക്കൂറിനുള്ളിലെത്തുമെന്ന പ്രവചനത്തിലുറച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

June 3, 2021
Google News 1 minute Read

തെക്കുപടിഞ്ഞാറൻ കാലവർഷം അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിലെത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. എന്നാൽ കാലവർഷമെത്തുന്നതിന്റെ സൂചനകൾ രൂപപ്പെടാത്തതിനാൽ മൺസൂണിന്റെ വരവ് ഇന്നുണ്ടാകില്ലെന്നാണ് കാലാവസ്ഥാ വിദഗ്ദരുടെ അഭിപ്രായം.

മധ്യകേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ നാളെയും മഴ പ്രതീക്ഷിക്കാം. കേരള തീരത്ത് 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും തെക്കൻ തമിഴ്‌നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്.

Story Highlights: monsoon kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here