Advertisement

കര്‍ണാടക സര്‍ക്കാരുമായി തുറന്ന പോരാട്ടത്തിനില്ലെന്ന് കെഎസ്ആര്‍ടിസി

June 4, 2021
Google News 1 minute Read
seat reservation for ksrtc ordinary

നിയമനടപടികളില്‍ വിജയം നേടിയ കെഎസ്ആര്‍ടിസി കര്‍ണാടക സര്‍ക്കാരുമായി ഒരു തുറന്ന പോരാട്ടത്തിന് തയാറല്ലെന്ന് സിഎംഡി ബിജു പ്രഭാകര്‍. കര്‍ണാടകയുമായി ഇക്കാര്യത്തില്‍ ഒരു തുറന്ന പോരാട്ടമോ മത്സരമോ ആവശ്യമില്ല. ഫെഡറല്‍ സംവിധാനത്തില്‍ രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ അങ്ങനെ സ്വകാര്യ വ്യക്തികളെ പോലെ മത്സരിക്കേണ്ട കാര്യമില്ല.

ഈ വിഷയം ഇരുസംസ്ഥാനങ്ങള്‍ തമ്മില്‍ ഉചിതമായി പരിഹരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റേയും കെഎസ്ആര്‍ടിസിയുടെയും ആവശ്യം. ഈക്കാര്യത്തില്‍ ഒരു സ്പര്‍ദ്ധയ്ക്കും ഇടവരാതെ സെക്രട്ടറിതലത്തിലും ആവശ്യമെങ്കില്‍ മന്ത്രിതലത്തിലും ചര്‍ച്ച നടത്തും.

KSRTC.IN , KSRTC.ORG, KSRTC.COM എന്നിവയുടെ ഉടമസ്ഥാവകാശം ഇപ്പോഴത്തെ രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്ക്‌സിന്റെ ഉത്തരവ് വച്ച് കെഎസ്ആര്‍ടിസിക്ക് തന്നെ വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കും. അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച ചെയ്യുന്നത് കെഎസ്ആര്‍ടിസിയുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ അതിന് സന്നദ്ധമല്ല എന്ന വിവരം വളരെ നയപരമായി കേരളം കര്‍ണാടകയെ അറിയിക്കും.

Story Highlights: ksrtc, karnataka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here