സംസ്ഥാനത്ത് ഒരിടത്തും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

സംസ്ഥാനത്ത് ഒരിടത്തും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്ന വിഷയം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞ 18 ജില്ലകളില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്ന് ദുരന്തനിവാരണ വകുപ്പ് മന്ത്രി വിജയ് വാഡെറ്റിവാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ് രംഗത്തെത്തിയത്. നിയന്ത്രണങ്ങള്‍ ലഘൂകരിക്കണോ അതോ കൂടുതല്‍ ശക്തിപ്പെടുത്തണോയെന്ന കാര്യത്തില്‍ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Story Highlights: covid 19, maharashtra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here