Advertisement

റോഡിലിറങ്ങിയ സൂപ്പർമാനെ ബസ് ഇടിച്ചു; വൈറലായി വീഡിയോ

June 4, 2021
Google News 1 minute Read

സൂപ്പർഹീറോകലെ ആരാധിക്കുന്ന ഇന്നത്തെ സമൂഹം പലപ്പോഴും അവരെ അനുകരിക്കാൻ ശ്രമിക്കുന്നത് ദയനീയമായി പരാജയപ്പെടുന്നത് സ്ഥിരം കാഴ്ചയാണ്. അത്തരമൊരു സാഹസമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്, സൂപ്പർമാൻ വേഷം ധരിച്ച ഒരു ഹാസ്യനടൻ കൈകൊണ്ട് ചലിക്കുന്ന വാഹനം നിർത്തി തന്റെ ശക്തി പ്രകടിപ്പിക്കാൻ ഉള്ള ശ്രമത്തിൽ ഒരു ബസ്സിൽ ഇടിക്കുകയായിരുന്നു.

സൂപ്പര്‍മാനായി റോഡില്‍ പ്രചരണ പരിപാടികളും, ഷോകളും നടത്തുന്ന കൊമേഡിയനെ ഇടിച്ച് ബസ്. റോഡിലിറങ്ങി ഷോ നടത്തുമ്പോഴാണ് ‘സൂപ്പര്‍മാനെ’ ബസ് ഇടിച്ചത്. ലൂയിസ് റിബാരിയോ ‘ക്ലൂസ് സൂപ്പര്‍മാന്‍’ എന്നാണ് അറിയപ്പെടുന്നത് ഇതേ പേരില്‍ സോഷ്യല്‍ മീഡിയ പേജുകളും ഇദ്ദേഹത്തിനുണ്ട്.

നാല് ദിവസം മുന്‍പ് ഇദ്ദേഹം തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലിട്ട വീഡിയോ ഇപ്പോള്‍ വൈറലാണ്. താന്‍ ബസ് നിര്‍ത്താന്‍ പോവുകയാണ് എന്ന് പറഞ്ഞാണ് ഇദ്ദേഹം ബസ് വരുമ്പോള്‍ മൈക്കുമായി മുന്നില്‍ ചാടുന്നത്. എന്നാല്‍ ഇദ്ദേഹം ബസ് വരുമ്പോള്‍ മൈക്കുമായി മുന്നില്‍ ചാടുന്നത്. എന്നാല്‍ ഇദ്ദേഹത്തിന് കാര്യമായ പരിക്കൊന്നും ഇടിയില്‍ പറ്റിയില്ലെന്നാണ് വീഡിയോ കാണുമ്പോള്‍ മനസിലാകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here